Skip to content

February 23, 2023

അല്ലേലും കപ്പയും മത്തി കറിയും മലയാളികൾക്ക് ഒരു വികാരം തന്നെയാണ്

കപ്പയും മത്തിക്കറിയും

മത്തിക്കറി

  • മത്തി : 1 kg
  • മുളകുപൊടി : 3 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി : 1 സ്പൂൺ
  • മഞ്ഞൾപ്പൊടി : ¼ സ്പൂൺ
  • ഉലുവാപ്പൊടി : ¼ സ്പൂൺ
  • വെള്ളം : ആവശ്യത്തിന്
  • വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി : 1സ്പൂൺ
  • കറിവേപ്പില : 3 തണ്ട്
  • പുളി : 4/5 എണ്ണം

പാകം ചെയ്യുന്ന വിധം

  • മീൻ കറിയിൽ ചേർക്കാനുള്ള അരപ്പ് തയ്യാറാക്കാം.
  • മൂന്നു സ്പൂൺ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി, വെള്ളവും ചേർത്ത് ഇളക്കിപ്പെരട്ടി വെക്കാം.
  • ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി ചതച്ചു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു കൊടുത്ത് ഇളക്കി മൂപ്പിച്ച് കറിവേപ്പിലയും പെരട്ടിവെച്ച അരപ്പും ചേർത്ത് ഇളക്കി പച്ചമണം മാറുമ്പോൾ ഗ്രേവിക്കാവശ്യമായ വെള്ളംളം ഒഴിച്ച് 4/5 പുളിയും ചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാം.
  • തിളച്ച ഗ്രേവിയിലേക്ക് മീനിട്ടുകൊടുത്ത് അടച്ചുവച്ച് വേവിക്കാം.
  • തി ഓഫ് ചെയ്ത് മൂഡി തുറന്നു പച്ചക്കറി വേപ്പില ചേർത്ത് കുറച്ചുനേരം അടച്ചു വയ്ക്കാം.

കപ്പ വേവിച്ചത്

  • കപ്പ : 1 kg
  • തേങ്ങ : ½ മുറി
  • പച്ചമുളക് : 4 എണ്ണം
  • വെളുത്തുള്ളി : 6 അല്ലി
  • മഞ്ഞൾപ്പൊടി : ¼ സ്പൂൺ
  • കറിവേപ്പില : 2 തണ്ട്
  • ജീരകം : ¼ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • അരിഞ്ഞു വച്ചിരിക്കുന്ന കപ്പ ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിച്ചു വയ്ക്കാം.കപ്പ നന്നായി വെന്ത് കഴിഞ്ഞ് വെള്ളം ഊറ്റി കളയാം.
  • കപ്പയിലേക്ക് ചേർക്കാനുള്ള അരപ്പ് തയ്യാറാക്കാം.
  • അരപ്പ് തയ്യാറാക്കാൻ അര മുറി തേങ്ങ ചിരകിയത്, മഞ്ഞൾപ്പൊടി, വെളുത്തുള്ളി, പച്ചമുളക്,ജീരകവും ചേർത്ത് അരച്ച് വേവിച്ചു വെച്ചിരിക്കുന്ന കപ്പ ഒരു പാത്രത്തിലേക്ക് പകുതി ഇട്ടുകൊടുത്ത് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്തു കൊടുക്കാം.
  • അരപ്പിന്റെ മുകളിലേക്ക് ബാക്കി വേവിച്ചു വച്ചിരിക്കുന്ന കപ്പയും ഇട്ടുകൊടുത്ത് അടച്ചുവെച്ച് അരപ്പ് വേഗൻ വയ്ക്കാം.
  • അരപ്പ് വെന്തു കഴിയുമ്പോൾ കപ്പ ഇളക്കി ഉടച്ചെടുക്കാം.

Non Veg

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes