തേങ്ങ അരച്ച് അയലക്കറി
- അയല : 1 kg
- പച്ചമുളക് : 5 എണ്ണം
- ഇഞ്ചി (ചെറുതായി അരിഞ്ഞത്) : 1 സ്പൂൺ
- മഞ്ഞൾപൊടി : ½ സ്പൂൺ
- മുളകുപൊടി : 2 ടേബിൾ സ്പൂൺ
- മല്ലിപ്പൊടി : 1 സ്പൂൺ
- ഉലുവാപ്പൊടി : ¼ സ്പൂൺ
- ഉപ്പ് : ആവശ്യത്തിന്
- വെള്ളം : ആവശ്യത്തിന്
- കറിവേപ്പില : 3 തണ്ട്
- പുളി : 4/5 എണ്ണം
- തേങ്ങാ : 1 മുറി
- ചുവന്നുള്ളി : 4/5 എണ്ണം
- വെളിച്ചെണ്ണ : 1 സ്പൂൺ
- വറ്റൽമുളക് : 5/6 എണ്ണം
- കടുക് : ½ സ്പൂൺ
പാകം ചെയ്യുന്ന വിധം
- ഒരു ചട്ടിയിലേക്ക് ഒരു കിലോ അയല കഴുകി വൃത്തിയാക്കിയത് ഇട്ടുകൊടുത്ത് ഇഞ്ചി ചെറുതായി അരിഞ്ഞത്,പച്ചമുളക്, മുളകുപൊടി, മഞ്ഞൾപൊടി, ഉലുവാപ്പൊടി,ഉപ്പ്,മീൻ വേവാനുള്ള ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് രണ്ട് തണ്ട് കറിവേപ്പിലയും ഇട്ട് കൊടുത്ത് ഇളക്കി പുളിയും ചേർത്ത് അടച്ചു വയ്ക്കാം.
- 1 മുറി തേങ്ങ ചിരകിയത് അരച്ച് വെന്ത് വരുന്ന മീനിലേക്ക് ചേർത്തു കൊടുത്ത് ചെറുതായി ഇളക്കി തിളപ്പിക്കാം.
- അയലക്കറിയിലേക്ക് കടുവ വറുത്ത് ചേർക്കാൻ ചുവന്നുള്ളി അരിഞ്ഞതും,കടുക്,കറിവേപ്പില,വറ്റൽ മുളകും എണ്ണയിൽ മൂപ്പിച്ചെടുത്ത് കറിയിലേക്ക് ചേർത്തു കൊടുക്കാം.