കടല മെഴുക്ക്പെരട്ടി
- കടല : 500 gm
- വെള്ളം : ആവശ്യത്തിന്
- ഉപ്പ് : ½ സ്പൂൺ
- എണ്ണ : 1½ ടേബിൾ സ്പൂൺ
- സവാള : 1 എണ്ണം
- വറ്റൽമുളക് : 4 എണ്ണം
- മുളകുപൊടി : 2 ടേബിൾ സ്പൂൺ
- കറിവേപ്പില : 2 തണ്ട്
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- തക്കാളി സോസ് : 1 സ്പൂൺ
- മസാല : 1 സ്പൂൺ
- നാരങ്ങ : ½ മുറി
പാകം ചെയ്യുന്ന വിധം
- എട്ടുമണിക്കൂർ കുതിർത്തി വെച്ചിരിക്കുന്ന കടല കുക്കറിലിട്ട് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിച്ചെടുക്കാം.
- ഒരു ചട്ടിയിലേക്ക്എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുക് പൊട്ടിക്കാം.കടുക് പൊട്ടിയതിലേക്ക് വറ്റിൽമുളകും, കറിവേപ്പിലയും, സവാളയും ചേർത്തു വയട്ടിയെടുക്കാം.
- വഴണ്ട് വരുന്ന സവാളയിലേക്ക് ഒരു സ്പൂൺ തക്കാളി സോസ് ചേർത്ത് കൊടുത്ത് ഇളക്കി കൊടുക്കാം.മഞ്ഞൾപൊടിയും മുളകുപൊടിയും മസാലയും ചേർത്ത് നന്നായി ഇളക്കി വേവിച്ചു വച്ചിരിക്കുന്ന കടല ചേർത്ത് കൊടുക്കാം.
- ഒരു മുറി നാരങ്ങാനീരും ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്തു ഇളക്കിയെടുക്കാം.