ചിക്കൻ റോസ്റ്റ്
- ചിക്കൻ : 1 kg
- സവാള : 4 എണ്ണം
- തക്കാളി : 2 എണ്ണം
- ഇഞ്ചി വെളുത്തുള്ളി : 1 സ്പൂൺ
- കറിവേപ്പില : 3 തണ്ട്
- മഞ്ഞൾപ്പൊടി : ½ സ്പൂൺ
- മുളകുപൊടി : 2 ടേബിൾ സ്പൂൺ
- മല്ലിപ്പൊടി : 1½ ടേബിൾ സ്പൂൺ
- വെള്ളം : ആവശ്യത്തിന്
- ഉപ്പു : ആവശ്യത്തിന്
- ഗരമസാല : 1 സ്പൂൺ
പാകം ചെയ്യുന്ന വിധം
- ഒരു പാത്രത്തിലേക്ക് എണ്ണ ചൂടാക്കി ചൂടായ എണ്ണയിലേക്ക് സവാള ഇട്ടു കൊടുക്കാം.
- സവാള വഴണ്ട് വരുമ്പോൾ രണ്ട് തക്കാളി അരിഞ്ഞതും കൂടി ചേർത്ത് കൊടുത്ത ഇളക്കാം.ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ടു കൊടുക്കാം.
- ഉള്ളി ഗ്രേവി നന്നായി ഉടഞ്ഞ പരുവം ആകുമ്പോൾ കറിവേപ്പില ഇട്ടുകൊടുത്ത് ഇളക്കി മഞ്ഞൾ പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് ഇളക്കി ചിക്കൻ വേകുവാനുള്ള വെള്ളമൊഴിച്ചു കൊടുക്കാം.
- ഗ്രേവി നന്നായി തിളയ്ക്കുമ്പോൾ അതിലേക്ക് ചിക്കൻ ഇട്ട് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചുനേരം അടച്ച് വയ്ക്കാം.
- അടച്ചുവെച്ച് ചിക്കൻ മൂടി തുറന്ന് മസാല ചേർത്ത് ഇളക്കി പെരട്ടിയെടുക്കുക്കാം.