വറ്റ മീൻ കറി
- വറ്റ മീൻ : 1 kilo
- എണ്ണ : 3 ടേബിൾ സ്പൂൺ
- ഉലുവ : ¼ സ്പൂൺ
- കടുക് : ½ സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി : 1 സ്പൂൺ
- പച്ചമുളക് : 4 എണ്ണം കറിവേപ്പില : 2 തണ്ട് മുളകുപൊടി : 2 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- പുളി : 3 എണ്ണം
- വെള്ളം : ആവശ്യത്തിന്
- ഉപ്പ് : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- ചട്ടി ചൂടായി മൂന്നു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് ചൂടാവുമ്പോൾ അതിലേക്ക് ഉലുവ, കടുക് ചേർത്തു കൊടുക്കാം.
- ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്തു കൊടുക്കാം.
- ഇതിലേക്ക് കറിവേപ്പിലയും നാല് പച്ചമുളകും കീറിയതും രണ്ട് സ്പൂൺ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി ഗ്രേവിയിലേക്ക് പുളിയും വെള്ളവും ചേർത്ത് അടച്ചുവെച്ച് തിളപ്പിക്കണം.
- തിളച്ചു വരുന്ന ഗ്രേവിയിലേക്ക് മീൻ ഇട്ടുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.