Skip to content

February 15, 2023

ചോറിനൊപ്പം കഴിക്കാൻ എളുപ്പത്തിൽ ഒരു സൂപ്പർ കറി ഉണ്ടാക്കാം

കൂട്ടുകറി

  • കടല : ¼ kg
  • ചേന : 1 കപ്പ്
  • വെള്ളരിക്ക : 1 കപ്പ് കറിക്കായ : 1 കപ്പ്
  • ഉപ്പ : ആവശ്യത്തിന്
  • മഞ്ഞൾപൊടി : ½ സ്പൂൺ മുളകുപൊടി : 1 സ്പൂൺ കുരുമുളകുപൊടി : 1 സ്പൂൺ
  • വെള്ളം : ആവശ്യത്തിന്
  • കറിവേപ്പില : 2 തണ്ട്
  • തേങ്ങ : 1 ചിരകിയത്
  • ജീരകം : ½ സ്പൂൺ
  • ഉഴുന്നു : 2 സ്പൂൺ
  • വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • കാൽക്കിലോ കടല ആറുമണിക്കൂർ കുതിർത്ത് വെച്ചത് കുക്കറിൽ വേവിച്ചെടുക്കാം.
  • കറിയിലേക്ക് ചേർക്കാനുള്ള ചേന വേവിച്ചെടുക്കാം. വെന്തു വരുന്ന ചേനയിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കരിക്കായോ വെള്ളരിയും ഇട്ടുകൊടുക്കാം.
  • അര ടീസ്പൂൺ മഞ്ഞൾ പൊടിയും, ഒരു സ്പൂൺ മുളകുപൊടിയും, ഒരു സ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി കൊടുക്കാം.
  • ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കടലിട്ട് കൊടുക്കണം.
  • കുറച്ചു വെള്ളവും ഒരുത്തണ്ട് കറിവേപ്പിലയും ചേർത്ത് ഇളക്കി കുറച്ചുനേരം അടച്ചു വയ്ക്കാം.
  • കറിയിലേക്ക് ചേർക്കാൻ തേങ്ങ വറുത്തെടുക്കാം.
  • ഒരു ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് അര സ്പൂൺ ജീരകം രണ്ട് സ്പൂൺ ഉഴുന്ന് ചേർത്ത് വറുത്ത തേങ്ങ ചിരകിയതും ചേർത്ത് വറുത്തെടുക്കണം.
  • വറുത്ത തേങ്ങയിലേക്ക് ഒരു തണ്ട് കറിവേപ്പിലയും ഇട്ട് കുറച്ച് തേങ്ങ അരച്ചെടുത്ത് വേവിച്ചുവച്ചിരിക്കുന്ന കൂട്ടിലേക്ക് ചേർത്ത് കൊടുത്ത് ഇളക്കി ബാക്കിയുള്ള തേങ്ങ വറുത്തതും ചേർത്തു കൊടുക്കാം.

Vegetable Recipe

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes