അരി പായസം
- അരി : 1 kg
- ശർക്കര : ½ kg
- വെള്ളം : ആവശ്യത്തിന് തേങ്ങാപ്പാൽ : മൂന്നാം പാൽ 3 കപ്പ്
- രണ്ടാം പാൽ : 2 കപ്പ്
- ഒന്നാം പാൽ : 1 കപ്പ് അണ്ടിപ്പരിപ്പ് : ആവശ്യത്തിന്
- മുന്തിരി : ആവശ്യത്തിന് തേങ്ങാക്കൊത്ത് : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- അര കിലോ ശർക്കര രണ്ട് കപ്പ് വെള്ളം ചേർത്ത് പാനിയാക്കി എടുക്കാം.
- കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന അരി കുക്കറിൽ ഇട്ട് മൂന്നാം പാൽ മൂന്ന് കപ്പ് ഒഴിച്ചുകൊടുത്ത് ഒരു വിസിലിട്ട് എടുക്കാം.
- പായസം തയ്യാറാക്കാൻ ഒരു ഉരുളി വെച്ച് ചൂടാക്കി ശർക്കരപ്പാനി ഒഴിച്ചുകൊടുത്ത് ചൂടായ ശർക്കരപ്പാനിയിൽ വേവിച്ചു വച്ചിരിക്കുന്ന അരി ഇട്ടു കൊടുത്ത് ഇളക്കി രണ്ടാം പാൽ ചേർത്ത് കൊടുക്കാം.
- പായസം തിളച്ച് വരുമ്പോൾ അതിലേക്ക് ഒന്നാം പാൽ ചേർത്ത് കൊടുക്കാം.
- ഒരു പാനിലേക്ക് നെയ്യി ചൂടാക്കി തേങ്ങാക്കൊത്ത് വറുത്തെടുത്ത് മൂത്ത തേങ്ങക്കുത്തിലേക്ക് മുന്തിരി അണ്ടിപ്പരിപ്പും ഇട്ടുകൊടുത്ത വറുത്ത് കോരി പായസത്തിൽ ചേർക്കാം.