നെത്തോലി പീരവറ്റിച്ചത്
- നെത്തോലി
- തേങ്ങ : 1 മുറി
- പച്ചമുളക് : 6 എണ്ണം
- ഇഞ്ചി : 1 എണ്ണം
- മാങ്ങ : 2 എണ്ണം
- കറിവേപ്പില : 2 തണ്ട്
- ഉപ്പ് : 1 സ്പൂൺ
- ഉലുവാപ്പൊടി : ¼ സ്പൂൺ മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
പാകം ചെയ്യുന്ന വിധം
- മീൻ പീരയിലേക്ക് ചേർക്കാനുള്ള പച്ചമുളക്, ഇഞ്ചി, മാങ്ങയും ചെറുതായി അരിഞ്ഞ് വയ്ക്കാം.തേങ്ങാപ്പീര,മാങ്ങ, പച്ചമുളക് ഒന്ന് ചതിച്ചെടുത്ത കഴുകി വച്ചിരിക്കുന്ന നെത്തോലിയിലേക്ക് ചേർത്തു കൊടുത്ത് കാൽസ്പൂൺ മഞ്ഞൾ പൊടിയും, കാൽ സ്പൂൺ ഉലുവാപ്പൊടിയും ഉപ്പും, രണ്ട് മൂന്ന് തണ്ട് കറിവേപ്പിലയും രണ്ട് സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഇളക്കിപ്പെരട്ടി അടച്ചു വയ്ക്കാം.ഇടയ്ക്ക് തുറന്നു നോക്കി ഇളക്കി കൊടുത്ത് വെള്ളം പറ്റി കഴിയുമ്പോൾ നെത്തോലിപ്പീര തയ്യാറാക്കും.