ചിക്കൻ ചുക്ക
- ചിക്കൻ : 1½ kg
- തൈര് : 3 സ്പൂൺ
- മഞ്ഞൾപൊടി :¼ സ്പൂൺ
- ഉപ്പ് : ½ സ്പൂൺ
- സവാള : ½ kg
- വെളിച്ചെണ്ണ : 5 ടേബിൾ സ്പൂൺ
- തക്കാളി : 3 എണ്ണം
- ഇഞ്ചി വെളുത്തുള്ളി : 2 ടേബിൾ സ്പൂൺ
- മുളകുപൊടി : 2 ടേബിൾ സ്പൂൺ
- മല്ലിപ്പൊടി : 1½ ടേബിൾ സ്പൂൺ
- ഗരംമസാല : 1½ ടേബിൾ സ്പൂൺ
- കറിവേപ്പില : 2 തണ്ട്
- പച്ചമുളക് : 4 എണ്ണം
- കുരുമുളകുപൊടി : 1 ടീസ്പൂൺ
- പെരുംജീരകപ്പൊടി : 1ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
- 1½ kg ചിക്കനിലേക്ക് മൂന്നു സ്പൂൺ തൈരും ¼ സ്പൂൺ മഞ്ഞൾപ്പൊടിയും അര സ്പൂൺ ഉപ്പും ചേർത്തിളക്കി 15 മിനിറ്റ് മാറ്റിവയ്ക്കാം.അരക്കിലോ സവാളഅരിഞ്ഞ് ഞെരടി ഇളക്കി വെക്കണം.
- ഒരു ചീനച്ചട്ടിയിലേക്ക് അഞ്ച് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് സവാള വറുത്തെടുക്കണം.
- മൂന്നു തക്കാളി അരിഞ്ഞു മാറ്റിവയ്ക്കണം.ഒരു പാൻ വെച്ച് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചേർത്ത് മൂപ്പിച്ചതിനു ശേഷം രണ്ട് സ്പൂൺ മുളകുപൊടി,ഒന്നര സ്പൂൺ മല്ലിപ്പൊടി,ഒന്നര സ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കി തക്കാളിയും, കറിവേപ്പിലയും, പച്ചമുളകും ചേർത്ത് ചൂടാക്കി എടുത്ത് കുറച്ചുനേരം അടച്ചുവെച്ച് ചിക്കൻ ഇട്ടു കൊടുക്കാം.
- ചിക്കൻ ഇട്ടുകൊടുത്ത് ഒരു സ്പൂൺ മുളകുപൊടി,ഒരു സ്പൂൺ പെരുംജീരകപ്പൊടിയും ചേർത്ത് ഇളക്കി 10 മിനിറ്റ് ചിക്കൻ വേഗൻവെവെക്കം.
- ചിക്കന്റെചാർ ഒക്കെ പറ്റി വരുമ്പോൾ നേരത്തെ വറുത്തുവച്ച ഉള്ളി ഉടച്ചുചേർച്ച് കറിവേപ്പിലയും ഇട്ട് ഇളക്കി എടുക്കാം.