കടല റോസ്റ്റ്
- കടല : ½ kg
- എണ്ണ : ആവശ്യത്തിന്
- കടുക് : ½ സ്പൂൺ
- സവാള : 2 എണ്ണം
- ഇഞ്ചി,വെളുത്തുള്ളി : 1 ടേബിൾ സ്പൂൺ
- കറിവേപ്പില : 2 തണ്ട്
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- മുളകുപൊടി : 1½ ടേബിൾ സ്പൂൺ
- മല്ലിപ്പൊടി : 1 സ്പൂൺ
- മസാല : 1 സ്പൂൺ
- ഉപ്പ് : ആവശ്യത്തിന്
- വെള്ളം : ¼ കപ്പ്
- കുരുമുളകുപൊടി : ½ സ്പൂൺ
പാകം ചെയ്യുന്ന വിധം
- ആറുമണിക്കൂർ കുതിർത്തു വെച്ചിരിക്കുന്ന കടല വേവിച്ചു മാറ്റിവയ്ക്കാം.ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് കടുകിട്ടുകൊടുത്ത് കടുക് പൊട്ടി വരുമ്പോൾ രണ്ട് സവാള അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കാം.
- സവാള വഴണ്ട് വരുമ്പോൾ ഇഞ്ചി വെളുത്തുള്ളിയും ചേർത്ത് ഇളക്കി കറിവേപ്പിലയും ഇട്ട് കൊടുക്കാം.ഇനി ഇതിലേക്ക് മഞ്ഞൾ പൊടിയും, മുളകുപൊടിയും, മല്ലിപ്പൊടിയും ചേർത്ത് ഇളക്കി ഗരം മസാലയും ചേർത്തു കൊടുക്കാം.
- പൊടികളുടെ പച്ചമണം മാറുമ്പോൾ കടലയും ഉപ്പും ചേർത്ത് ഇളക്കി കാൽ കപ്പ് വെള്ളവും ചേർത്ത് പെരട്ടി എടുക്കാം.അര സ്പൂൺ കുരുമുളകുപൊടിയും ചേർത്ത് ഇളക്കി എടുക്കാം.