വെട്ടു കേക്ക്
- മൈദ : ½ km
- മുട്ട : 3 എണ്ണം
- പഞ്ചസാര : 300 gm
- മഞ്ഞൾപൊടി : ¼ സ്പൂൺ
- ഏലക്കാപ്പൊടി : ½ സ്പൂൺ
- എണ്ണ : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- വെട്ടുകേക്കിനായുള്ള മാവ് തയ്യാറാക്കാം.ഒരു പാത്രത്തിലേക്ക് മൂന്ന് മുട്ട പൊട്ടിച്ച് ഇട്ടു കൊടുക്കണം.
- ഇതിലേക്ക് 300 ഗ്രാം പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി കൊടുക്കണം.
- നന്നായി മിക്സ് ചെയ്തതിനുശേഷം അതിലേക്ക് കാൽസ്പൂൺ മഞ്ഞൾപ്പൊടി,ഏലക്കാപ്പൊടിയും ഇട്ടുകൊടുത്തിളക്കാം.
- അരക്കിലോ മൈദ ചേർത്ത് നന്നായി കുഴച്ചെടുത്ത് ഒരു പലകയുടെ മുകളിൽ ഇട്ട് പരത്തി വെട്ടുകേക്കിന്റെ പരുവത്തിൽ മുറിച്ചെടുത്ത എണ്ണയിൽ വറുത്തെടുക്കാം.