ചേരുവകൾ
- കപ്പ – 1kg
- ഉപ്പ് -1ടീ സ്പൂൺ
- വെള്ളം – 3 കപ്പ്
- തേങ്ങ – ½ മുറിചിരവിയത്
- കറിവേപ്പില – 2 തണ്ട്
- വെളുത്തുള്ളി – 4 അല്ലി
- പച്ചമുളക് – 6 എണ്ണം
- ജീരകം – ½ ടീ സ്പൂൺ
- മഞ്ഞൾപൊടി – ½ ടീ സ്പൂൺ
- വെള്ളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- കടുക് – ½ ടീ സ്പൂൺ
- വറ്റൽ മുളക് – 4 എണ്ണം
പാകം ചെയ്യുന്ന വിധം
കപ്പ ചെറുതായി കനം കുറച്ച് അരിഞ്ഞ് കഴുകിയെടുത്തത് 1 ടീസ്പൂൺ ഉപ്പിട്ട് 3 കപ്പ് വെള്ളം ഒഴിച്ച് പുഴുങ്ങിയെടുക്കാം.കപ്പ് വെന്തു കഴിയുമ്പോൾ വെള്ളം ഊറ്റിവച്ച് കപ്പയിലേക്ക് ചേർക്കാനുള്ള അരപ്പ് തയ്യാറാക്കാം. ½ മുറി തേങ്ങ ചിരകിയത്, രണ്ടു തണ്ട് കറിവേപ്പില, നാല് അല്ലി വെളുത്തുള്ളി, ആർ പച്ചമുളക് ,½ടീസ്പൂൺ ജീരകം,½ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് ചതിച്ചെടുക്കണം ഒരു ചട്ടിയെടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് എടുക്കാം. കടുക് പൊട്ടിച്ച് അതിലേക്ക് വേവിച്ചു വെച്ചിരിക്കുന്നകപ്പയും അരപ്പും ചേർത്ത് ഇളക്കി കുറച്ചുനേരം മൂടിവെച്ച് വേവിച്ചെടുക്കാം.
സ്വാദിഷ്ടമായ കപ്പ തോരൻ റെഡി.