സോയാ ചങ്ക്സ്: 200 gm
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ
കടുക് : ½ സ്പൂൺ
തേങ്ങാക്കൊത്ത് : 2/3 കഷ്ണം
ഇഞ്ചി വെളുത്തുള്ളി : 1 സ്പൂൺ
മഞ്ഞൾ പൊടി : ആവശ്യത്തിന്
ഉപ്പ : ആവശ്യത്തിന്
വെള്ളം : ആവശ്യത്തിന്
മുളകുപൊടി : 1½ സ്പൂൺ
മല്ലിപ്പൊടി : 1 ടേബിൾ സ്പൂൺ
മസാല : 1½ ടേബിൾ സ്പൂൺ
കറിവേപ്പില : 2/3 തണ്ട്
കായപ്പൊടി : ¼ സ്പൂൺ കുരുമുളകുപൊടി : 1 സ്പൂൺ
പാകം ചെയ്യുന്ന വിധം
കുതിർത്ത് അരിഞ്ഞു വച്ചിരിക്കുന്ന 200ഗ്രാം സോയാബീൻ.ഒരു പാത്രത്തിലേക്ക് എണ്ണയൊഴിച്ച് കടുവ പൊട്ടിച്ച് തേങ്ങാക്കൊത്തും ഇട്ട് കൊടുക്കാം.തേങ്ങാക്കൊത്ത് മൂത്തു വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ടു കൊടുക്കാം.ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒന്നു മൂത്തു വരുമ്പോഴേക്കും സോയാബീൻ ഇട്ടുകൊടുത്ത് ആവശ്യത്തിന് മഞ്ഞൾപൊടിയുംആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കി കൊടുത് കുറച്ചു വെള്ളവും ചേർത്ത് ആവി കയറാൻ അടച്ചു വയ്ക്കാം.വെള്ളം പറ്റിച്ച് ഇളക്കിയതിനു ശേഷം മുളകുപൊടിയും, മല്ലിപ്പൊടി ,കായവും ചേർത്ത് ഇളക്കി കുറച്ചു കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി ഒരു സ്പൂൺ കുരുമുളക് പൊടിയും ചേർത്ത് കൊടുത്താൽ ഫ്രൈ റെഡി.
