ചേരുവകൾ
- ശർക്കര 500 gm
- അരിപ്പൊടി 1 kg
- ഉപ്പ് ആവശ്യത്തിന്
- ചൂടുവെള്ളം ആവശ്യതിന്
- നെയ്യ് 2 സ്പൂൺ
- തേങ്ങ ½ മുറി
- ജീരകം ½ ടീസ്പൂൺ
- ഏലക്കാപ്പൊടി ½ ടീസ്പൂൺ
- അവിൽ ½ കപ്പ്
പാകം ചെയ്യുന്ന വിധം
ഒരു പാത്രം എടുത്ത് ശർക്കര ചീകി ശർക്കരപ്പാനി ആക്കിയെടുക്കാം. ശർക്കരപ്പാനി ആയതിനുശേഷം ഇത് മാറ്റിവയ്ക്കാം.ഇനി അട തയ്യാറാക്കാൻ ഒരു ഒരു പാത്രത്തിൽ ഒരു കിലോ അരിപ്പൊടി ഇട്ട് ആവശ്യത്തിന് ഉപ്പും ചൂടുവെള്ളവും ചേർത്ത് ഇളക്കി കുഴച്ചെടുക്കാം.ഇനി ഒരു പാത്രം എടുത്ത് അതിലേക്ക് നെയ്യ് രണ്ട് സ്പൂൺ ചേർത്ത് തേങ്ങ ചിരകിയതും ശർക്കര പാനിയും ചേർത്ത് ഇളക്കാം.അതിലേക്ക് അര ടീസ്പൂൺ ജീരകം, അര ടീസ്പൂൺ ഏലക്ക പൊടിയും ,അരക്കപ്പ് അവലും ചേർത്ത് ഇളക്കി എടുക്കാം. വാഴയിലയിലേക്ക് മാവ് കുഴച്ചത് പരത്തി അതിലേക്ക് ശർക്കരയും തേങ്ങയും ചേർത്ത കൂട്ട് വെച്ചുകൊടുത് മടക്കി ആവിയിൽ വേവിച്ചെടുക്കാം.