ചമ്മന്തിപ്പൊടി
- തേങ്ങ : 1½ കപ്പ്
- വറ്റൽ മുളക് : 10/12 എണ്ണം
- ചുവന്നുള്ളി : ചെറുതായി അരിഞ്ഞത് 1കപ്പ്
- ഇഞ്ചി ,വെളുത്തുള്ളി : ½ കപ്പ്
- കട്ടക്കായം : 3 മുറി
- കുരുമുളക് : 1 സ്പൂൺ
- കറിവേപ്പില : 3 തണ്ട്
- ഉപ്പ് : ആവശ്യത്തിന്
- പിഴിപുളി : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- ഒരു ചട്ടിയിലേക്ക് അര മുറി തേങ്ങ ചിരകിയതും,വറ്റൽമുളക് ,ചുവന്നുള്ളി, ഇഞ്ചി ,വെളുത്തുള്ളി ചെറുതായി അരിഞ്ഞത്,കട്ടക്കായം, കുരുമുളക്, കറിവേപ്പിലയും ചേർത്ത് ഒന്നിച്ച് മൂപ്പിച്ചെടുക്കണം.മൂപ്പിച്ച് വറുത്തു വച്ചിരിക്കുന്ന കൂട്ടിലേക്ക് തണുത്തു കഴിയുമ്പോൾ ആവശ്യത്തിന് ഉപ്പ് പുളിയും ചേർത്ത് പൊടിച്ചെടുക്കാം.