ചിക്കൻ 65
- ചിക്കൻ : 2 k
- ഉപ്പ് : ആവശ്യത്തിന്
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1½ സ്പൂൺ
- മുട്ട : 2 എണ്ണം
- മസാല : 1 ½ സ്പൂൺ
- കോൺഫ്ലവർ : 1½ ടേബിൾ സ്പൂൺ
- മൈദ : 1 സ്പൂൺ
- വെളിച്ചെണ്ണ : ആവശ്യത്തിന്
- പച്ചമുളക് : 5/6 എണ്ണം
- കറിവേപ്പില : 2/3 തണ്ട്
പാകം ചെയ്യുന്ന വിധം
- 2 കിലോ ചിക്കൻ കഴുകി വൃത്തിയാക്കിയത് എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഇഞ്ചി വെളുത്തുള്ളി ചതച്ചത് ,രണ്ടു മുട്ട, മുളകുപൊടി, ചിക്കൻ മസാല, കോൺഫ്ലവർ, മൈദയും ചേർത്ത് മിക്സ് ചെയ്ത് 10 മിനിറ്റ് വയ്ക്കാം.
- എണ്ണചട്ടി വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ ചൂടായി കഴിയുമ്പോൾ മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചൂടായ എണ്ണയിൽ ഇട്ട്കൊടുക്കാം.
- ചിക്കൻ വറുക്കുമ്പോൾ തന്നെ എണ്ണയിലേക്ക് അഞ്ചോ ആറോ പച്ചമുളക് നീളത്തിൽ കീറിയി കറിവേപ്പിലയും ഇട്ടുകൊടുത്ത് വറുത്ത് കോരിയെടുകാം.