- ബീഫ് 1kg
- വെളിച്ചെണ്ണ 2½ ടേബിൾ സ്പൂൺ
- കടുക് 1 ടീസ്പൂൺ
- സവാള ½ kg
- മഞ്ഞൾപൊടി ½ടീസ്പൂൺ
- ഉപ്പ് 1 ടീസ്പൂൺ
- കറിവേപ്പില 3 തണ്ട്
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് 2 ടേബിൾസ്പൺ
- മുളകുപൊടി 3 ടേബിൾ സ്പൂൺ
- മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ
- മസാല 2 സ്പൂൺ
- വെള്ളം 2 കപ്പ്
- കായപ്പൊടി ½ ടീസ്പൂൺ
പാകം ചെയ്യുന്ന വിധ
ഒരു കടായിയെടുത്ത് അതിലേക്ക് 2½ ടേബിൾസ്പൂൺ വെള്ളമൊഴിച്ച് കൊടുത്ത്അതിലേക്ക് 1 ടീ സ്പൂൺ കടുക് ഇട്ടു കൊടുക്കാം.കടുക് പൊട്ടി കഴിയുമ്പോൾ ½ kg സവാള ഇട്ട് വഴറ്റിയെടുക്കണം.സവാള ഒന്ന് വഴണ്ട് വരുമ്പോൾ ½ ടീസ്പൂൺ മഞ്ഞൾ പൊടിയുംഉപ്പുമിട്ട് ഇളക്കി കൊടുക്കണം.സവാള വഴണ്ട് കഴിഞ്ഞ് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി 2 ടേബിൾ സ്പൂൺ ഇട്ടുകൊടുക്കണം ഇളക്കണം.3 ടേബിൾ സ്പൂൺ മുളക്പൊടി 2 ടേബിൾ സ്പുന്ന് മല്ലിപ്പൊടിയും 2 ടേബിൾ സ്പൂൺ മസാലയും ചേർത്ത് ഇളക്കി ബീഫ് ചേർത്തു കൊടുക്കാം.ബീഫിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ച് ½ ടീസ്പൂൺ കായപ്പൊടി ചേർത്ത് വേവിച്ച് പറ്റിച്ചെടുത്താൽ ബീഫ് കറി റെഡി.