ചേരുവകൾ
- അയില : 6എണ്ണം
- മുളകുപൊടി : 1സ്പൂൺ
- മഞ്ഞൾപ്പൊടി : ½ സ്പൂൺ
- ഉപ്പ് : ആവശ്യത്തിന്
- വെള്ളം : ആവശ്യത്തിന്
- വെളിച്ചെണ്ണ : ആവശ്യത്തിന്
- കടുക് : ½ടീസ്പൂൺ
- ചെറിയ ഉള്ളി : ½കപ്പ്
- വറ്റൽ മുളക് : 5 എണ്ണം
- ഇഞ്ചി : 1 സ്പൂൺ
- പച്ചമുളക് : 4/5 എണ്ണം
- കറിവേപ്പില : 2/3 തണ്ട്
- മല്ലിപ്പൊടി :1സ്പൂൺ
- രണ്ടാം പാൽ :1½ കപ്പ്
- കൊടംപുളി : 2/3 കഷ്ണം
- പെരുംജീരകപ്പൊടി : ½സ്പൂൺ
- ഒന്നാം പാൽ : 1 കപ്പ്
പാകം ചെയ്യുന്ന വിധം
അയിലയിലേക്ക് അര സ്പൂൺ മഞ്ഞൾപ്പൊടിയും ഉപ്പും മുളകുപൊടിയും ചേർത്ത് ഇളക്കി പിരട്ടി വെക്കണം.ഒരു ചീനച്ചട്ടിയിൽ പെരട്ടി വെച്ചിരിക്കുന്ന അയില പൊരിച്ചെടുക്കണം.ഇനി അരപ്പ് തയ്യാറാക്കാൻ ചട്ടിയിലേക്ക് എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് എടുക്കാം.കടുക് പൊട്ടിച്ച് അതിലേക്ക് അഞ്ചു വറ്റൽ മുളക് ചേർത്ത് മുളകും മൂത്ത കഴിയുമ്പോൾ ചെറിയുള്ളി ചേർത്ത് ഇഞ്ചി പച്ചമുളക് കറിവേപ്പിലയും ചേർത്ത് ഇളക്കാം.ഇതിലേക്ക് ഒരു സ്പൂൺ മല്ലിപ്പൊടി ചേർത്ത് ഇളക്കി രണ്ടാം പാൽ ഒഴിച്ചുകൊടുത്ത് കൊടംപുളിയും ചേർത്ത് ഇളക്കി അടച്ചു വയ്ക്കാം.അഞ്ചു മിനിറ്റ് അടച്ചു വെച്ച് തിളപ്പിച്ചതിനുശേഷം അര സ്പൂൺ പെരുംജീരകം പൊടി ചേർത്ത് ഇളക്കി ആവശ്യത്തിനു ഉപ്പും കൂടി ചേർത്ത് കൊടുക്കണം.ഈ ഗ്രേവിയിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന മീൻ ചേർത്ത് ഒന്നാംപാൽ ഒഴിച്ച് കൊടുത്തത തിളപ്പിച്ചെടുക്കാം.