ചേരുവകൾ
- വെളിച്ചെണ്ണ: 2ടേബിൾ സ്പൂൺ
- കടുക് : ½ സ്പൂൺ
- വറ്റൽ മുളക്: 5 എണ്ണം
- സവോള: 2 ചെറുത്
- ഇഞ്ചി വെളുത്തുള്ളി: 1 ടേബിൾ സ്പൂൺ
- തക്കാളി : 1 എണ്ണം
- പച്ചമുളക് : 3 എണ്ണം
- ക്യാപ്സിക്കം : ½ മുറി
- ഉരുളക്കിഴങ്ങ് : 1 എണ്ണം
- ക്യാരറ്റ് : 1 എണ്ണം
- ബീൻസ്: ½ കപ്പ്
- മഞ്ഞൾപൊടി : ½ ടീസ്പൂൺ
- ഉപ്പ് : ആവശ്യത്തിന്
- കറിവേപ്പില : 2 തണ്ട്
- ഏലക്ക : 3/4 എണ്ണം
- മല്ലിപ്പൊടി : 1½ ടേബിൾ സ്പൂൺ
- രണ്ടാം പാൽ :1½ കപ്പ്
- ഗരംമസാല : ½ ടീസ്പൂൺ
- ഒന്നാം പാൽ:½ കപ്പ്
- കുരുമുളകുപൊടി:½ ടീസ്പൂൺ
- മല്ലിയില : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കടുക് പൊട്ടിക്കാം.കടു പൊട്ടിക്കഴിഞ്ഞ് അഞ്ചു വറ്റൽമുളകും സവാളയും ഇട്ടുകൊടുക്കണം.സവാള വഴണ്ട് കഴിയുമ്പോൾ ഇഞ്ചി വെളുത്തുള്ളിയും ഇട്ട് തക്കാളിയും ചേർത്ത് ഇളക്കാം.തക്കാളി ചൂടായി കഴിഞ്ഞ് ക്യാപ്സിക്കം പച്ചമുളകും ചേർത്ത് വഴറ്റിയെടുക്കണം.അരിഞ്ഞു വച്ചിരിക്കുന്ന കിഴങ്ങും, ക്യാരറ്റും ചേർത്ത് ഇളക്കി ബിൻസും ചേർത്തു കൊടുക്കാം.മഞ്ഞൾപൊടി ,ഉപ്പും ചേർത്ത് കൂടെ കറിവേപ്പിലയും ഇട്ട് കൊടുക്കാം.പച്ചക്കറികൾ ഒന്ന് ഇളക്കി വഴണ്ട് വരുമ്പോൾ കുറച്ചുനേരം അടച്ചു വയ്ക്കണം.പച്ചക്കറി കുറച്ചു വെന്ത് കഴിയുമ്പോൾമൂടി തുറന്ന് നാലഞ്ച് ഏലക്ക പൊടിച്ചത് ഇട്ടുകൊടുക്കാം.ഇതിലേക്ക് മല്ലിപ്പൊടി ചേർത്തു കൊടുത്ത്ഇളക്കി തേങ്ങാപ്പാൽ രണ്ടാം പാൽ ഒഴിച്ചു കൊടുക്കാം.ഗരം മസാല ചേർത്ത് ഇളക്കി അടച്ചുവെച്ച് പറ്റിക്കണം.കുറച്ചു പറ്റി കഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് കുരുമുളകുപൊടിയും കുറച്ചുകൂടി ഗരം മസാലയും ,മല്ലിയിലയും ചേർത്ത് ഇളക്കി പാകമാക്കി എടുക്കാം.