ചാമ്പക്ക പച്ചടി
- ചാമ്പക്ക : 200 ഗ്രാം
- പച്ചമുളക് : 4 എണ്ണം
- സവാള : 1 എണ്ണം
- തൈര് : ഒരു കപ്പ്
- ഉപ്പ് : പാകത്തിന്
- വെളിച്ചെണ്ണ : 2 സ്പൂൺ
- കടുക് : 1/4 സ്പൂൺ
- വറ്റൽ മുളക് : 5 എണ്ണം
- കറിവേപ്പില : 2 എണ്ണം
പാകം ചെയ്യുന്ന വിധം
- ഒരു പാത്രത്തിൽ ചാമ്പക്ക ചെറുതായി അരിഞ്ഞു ഇടാം.
- ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞത്, പച്ചമുളക്, തൈര്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി വയ്ക്കാം.
- ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുക് ഇട്ട് പൊട്ടിക്കാം.
- ശേഷം വറ്റൽ മുളക്, കറിവേപ്പില എന്നിവ ഇട്ട് മൂപ്പിച്ച് എടുക്കാം.
- കടുക് വറത്തത് ഇളക്കി വച്ചിരിക്കുന്ന ചാമ്പക്കയിലേക്ക് ഇട്ട് ഇളക്കി എടുക്കാം.