നാലുമണി പലഹാരം
- ഏത്തക്ക : 4 എണ്ണം
- ശർക്കര : 200 gm
- വറുത്ത അരിപ്പൊടി : 1 കപ്പ്
- ഏലക്കാപ്പൊടി : ½ സ്പൂൺ
- ജീരക പൊടി : ½ സ്പൂൺ
- ചുക്കുപൊടി : ¼ സ്പൂൺ
പാകം ചെയ്യുന്ന വിധം
- ഏത്തക്ക 4 എണ്ണം ആവിയിൽ പുഴുങ്ങി എടുക്കാം.
- ശർക്കര പാനിയാക്കി എടുക്കാം.
- വേവിച്ച ഏത്തപ്പഴം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അരച്ചെടുക്കാം.
- ഒരു പാനിലേക്ക് നെയ്യൊഴിച്ച് അരച്ച ഏത്തക്ക ചേർത്ത് ഇളക്കി ശർക്കരപ്പാനി ഒഴിച്ച് വറുത്ത അരിപ്പൊടി,ഏലക്കാപ്പൊടി,ജീരകപ്പൊടി,ചുക്കുപൊടി ചേർത്ത് ഇളക്കി വേവിച്ച് വേറൊരു പാത്രത്തിലേക്ക് മാറ്റാം.
- വാഴയിലയിൽ കുമ്പിൾ കുത്തി വേവിച്ചുവെച്ച മാവ് ഇതിലേക്ക് നിറച്ച് ആവിയിൽ വേവിച്ചെടുക്കാം.
