മുളക് പപ്പടം
- പപ്പടം : 5/6 എണ്ണം
- ചുമന്നുള്ളി : 8/10 എണ്ണം
- മുളകുപൊടി : 1 സ്പൂൺ
- വെളിച്ചെണ്ണ : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- പപ്പടം ചെറിയ കഷണങ്ങളായി മുറിച്ച് വറുത്തെടുക്കാം.
- ചുവന്നുള്ളി ചതച്ചെടുക്കാം.ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് ചതച്ച ചുവന്നുള്ളി ചേർത്ത് വഴറ്റി മുളകുപൊടി ചേർത്ത് ഇളക്കി വറുത്ത പപ്പടം ചേർത്ത് നന്നായി ഇളക്കി പപ്പടം പൊടിയാത്ത വിധം ഇളക്കി എടുക്കണം.