ഫ്രൈഡ് റൈസ്
ചിക്കൻ റൈസ്
- മുളകുപൊടി : 1 സ്പൂൺ
- മഞ്ഞൾപൊടി : ½ സ്പൂൺ
- കുരുമുളകുപൊടി : 1 സ്പൂൺ
- ഉപ്പ് : പാകത്തിന്
- കോൺഫ്ലവർ : 1 സ്പൂൺ
- നെയ്യ് : 1 സ്പൂൺ
- മുട്ട : 3 എണ്ണം
- ബീൻസ് : 1 കപ്പ്
- ക്യാരറ്റ് : 1 കപ്പ്
- സോയാസോസ് : 1 സ്പൂൺ
- ടൊമാറ്റോ സോസ് : 1 സ്പൂൺ
- കപ്പലണ്ടി : ¼ കപ്പ്
പാകം ചെയ്യുന്ന വിധം
- ഒരു ബൗളിലേക്ക് ചിക്കൻ ഇട്ട് മുളകുപൊടി,മഞ്ഞൾപ്പൊടി,കുരുമുളകുപൊടി,പാകത്തിന് ഉപ്പ്,കോൺഫ്ലവർ നന്നായി ഇളക്കി 15 മിനിറ്റ് വയ്ക്കാം.
- 15 മിനിറ്റിനു ശേഷം ഒരു പാൻ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കൻ അതിലേക്ക് ചേർത്ത് വറുത്തെടുക്കാം.
- ഒരു പാത്രത്തിൽ റൈസ് വേവാൻ ആവശ്യമായ വെള്ളം,1 സ്പൂൺ ഉപ്പ്,നെയ്യ് ഒഴിച്ച് അടച്ചുവെച്ച് തിളപ്പിച്ച് വെള്ളം തിളച്ചതിനു ശേഷം റൈസ് അതിലേക്ക് കഴുകി ചേർത്തു കൊടുക്കാം.
- റൈസ് വെന്തതിന് ശേഷം വെള്ളം ഊറ്റി എടുക്കാം.
- ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് വെളുത്തുള്ളി ചതച്ചത് ചേർത്ത് 3 മുട്ട പൊട്ടിച് ഒഴിച്ച്,ഉപ്പ്,കുരുമുളകുപൊടി ചേർത്ത് ഉടച് എടുക്കാം.
- ക്യാരറ്റ്, ബീൻസും ചേർത്ത് ഇളക്കി വഴണ്ട് വരുമ്പോൾ സോയാസോസ്,ടൊമാറ്റോ സോസ് ചേർത്ത് ഇളക്കി റൈസ് വേവിച്ച് ചേർത്ത് മിക്സ് ചെയ്ത് എടുക്കാം.
- ചിക്കൻ പൊരിച്ചതും ചേർത്ത് ഇളക്കി എടുക്കാം.