കൊഞ്ച് റോസ്റ്റ്
- കൊഞ്ച് : 1½ kg
- മഞ്ഞൾപൊടി : ¼ സ്പൂൺ
- മുളകുപൊടി : 1½ സ്പൂൺ
- ഉപ്പ് : പാകത്തിന്
- കുരുമുളകുപൊടി : ½ സ്പൂൺ
- വിനാഗിരി : 1 സ്പൂൺ
- വെളുത്തുള്ളി : 10 അല്ലി
- ഇഞ്ചി : ചെറിയ കഷണം
- കറിവേപ്പില : 3 തണ്ട്
- പച്ചമുളക് : 4 എണ്ണം
- സവാള : 2 എണ്ണം
- കുടംപുളി : 2 എണ്ണം
- ഗരം മസാല : ½ സ്പൂൺ
പാകം ചെയ്യുന്ന വിധം
- ഒരു ബൗളിലേക്ക് കഴുകി വൃത്തിയാക്കി വെച്ച കൊഞ്ച് ചേർത്തുകൊടുത്ത
- മഞ്ഞൾപൊടി ¼ സ്പൂൺ,മുളകുപൊടി ½ സ്പൂൺ ,കുരുമുളകുപൊടി,ഉപ്പ്,വിനാഗിരി 1 സ്പൂൺ ഒഴിച്ച് നന്നായി മിക്സ് ചെയ്തു 15 മിനിറ്റ് വയ്ക്കാം.
- കൊഞ്ച് ഫ്രൈ ചെയ്യുന്നതിനായി ഒരു പാൻ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കാം.
- ഒരു മൺചട്ടി വെച്ച് അതിൽ ആവശ്യത്തിനു എണ്ണ ഒഴിച്ച് വെളുത്തുള്ളി ചെറുതായി അരിഞ്ഞത്,ഇഞ്ചി ചെറുതായി അരിഞ്ഞത് കറിവേപ്പിലയും ചേർത്ത് വഴറ്റി കൊടുക്കാം.
- പച്ചമുളക് അരിഞ്ഞത് ചേർത്ത് ഇളക്കി ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റാം.
- സവാള വഴണ്ട് വരുമ്പോൾ മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കി മുളകുപൊടി കൂടി ചേർത്ത് ഇളക്കി വറുത്ത് കോരി വെച്ച കൊഞ്ച് അതിലേക്ക് ചേർത്ത് ഇളക്കി കൊടുക്കാം.
- കുടംപുളി,കുരുമുളകുപൊടി,ഗരം മസാലയും ചേർത്ത് നന്നായി ഇളക്കി കറിവേപ്പില ചേർത്ത് വാങ്ങി വയ്ക്കാം.