റവ ഉപ്പുമാവ്
- റവ : ½ kg
- സവോള : 1 എണ്ണം
- പച്ചമുളക് : 2 എണ്ണം
- ഇഞ്ചി : ½ മുറി
- ക്യാരറ്റ് : 1 എണ്ണം
- പാൽ : ½ കപ്പ്
- വെള്ളം : ½ കപ്പ്
- പഞ്ചസാര : ½ സ്പൂൺ
- മഞ്ഞൾപൊടി : ¼ സ്പൂൺ
- ഉപ്പ് : പാകത്തിന്
- വറ്റൽമുളക് : 4 എണ്ണം
- വെളിച്ചെണ്ണ : ആവശ്യത്തിന്
- തേങ്ങ ചിരകിയത് : ¼ കപ്പ്
പാകം ചെയ്യുന്ന വിധം
- ½ കപ്പ് പാലിലേക്ക് ½ കപ്പ് വെള്ളം ചേർത്ത് മഞ്ഞൾപൊടി,പഞ്ചസാര,ഉപ്പ് ചേർത്ത് ചൂടാക്കി എടുക്കാം.
- പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക്,കറിവേപ്പിലയും ചേർത്ത് പെറ്റൽ മുളക് ചെറുതായി അരിഞ്ഞ സവോള,പച്ചമുളക്,ഇഞ്ചി ചേർത്ത് ഇളക്കി ക്യാരറ്റ് ചേർത്ത് കൊടുക്കാം.
- എല്ലാം ഒന്ന് വഴണ്ട് വരുമ്പോൾ റവ ചേർത്ത് ചൂടാക്കാം.
- തേങ്ങ ചിരകിയത് ചേർത്ത് ഇളക്കി ചൂടാക്കിയ പാൽ ഒഴിച്ച് അടച്ചു വയ്ക്കാം.
- ഉപ്പുമാവ് നന്നായി പാകമാകുമ്പോൾ വാങ്ങി വയ്ക്കാം.
