മുട്ട ബിരിയാണി
- മുട്ട : 7 എണ്ണം
- ബിരിയാണി അരി : ½ kg
- വെളിച്ചെണ്ണ : 3 സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി : 1 സ്പൂൺ ചതച്ചത്
- സവോള : 6 എണ്ണം
- പച്ചമുളക് : 4 എണ്ണം
- ഉപ്പ് : പാകത്തിന്
- മഞ്ഞൾപൊടി : ¼ സ്പൂൺ
- മല്ലിപ്പൊടി : 2 സ്പൂൺ മുളകുപൊടി : 3 സ്പൂൺ
- ഗരം മസാല : ½ സ്പൂൺ
- തൈര് : 1 സ്പൂൺ
- തക്കാളി : 3 എണ്ണം
- വെള്ളം : ആവശ്യത്തിന്
- ഏലക്ക : 5 എണ്ണം
- തക്കോലം : 1 എണ്ണം
- ഗ്രാമ്പൂ : 5 എണ്ണം
- കറുവപ്പട്ട : 3 എണ്ണം
- പെരുഞ്ചീരകം : 1 സ്പൂൺ
- നാരങ്ങാനീര് : 1 സ്പൂൺ
- നെയ്യ് : 2 സ്പൂൺ
- അണ്ടിപ്പരിപ്പ് : ½ കപ്പ്
- മുന്തിരി : ¼ കപ്പ്
- മല്ലിയില : ¼ കപ്പ്
പാകം ചെയ്യുന്ന വിധം
- ഏഴു മുട്ട പുഴുങ്ങി വയ്ക്കാം.ഒരു കടായിലേക്ക് രണ്ട് സ്പൂൺ എണ്ണ ഒഴിച്ചുകൊടുത്ത് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു സ്പൂൺ ചേർത്ത് കൊടുത്ത് മൂപ്പിക്കാം.
- മഞ്ഞൾപൊടി,മുളകുപൊടി,മല്ലിപ്പൊടി,ഗരംമസാല ചേർത്ത് പച്ചമണം മാറുന്നവരെ ഇളക്കിക്കൊടുക്കാം.
- ഒരു സ്പൂൺ തൈര് ചേർത്ത് ഇളക്കി തക്കാളി അരിഞ്ഞതും ഉപ്പും ചേർത്തു കൊടുക്കാം.
- അരക്കപ്പ് വെള്ളം ഒഴിച്ചുകൊടുത്ത് ഗ്രേവി വെന്തു വരുമ്പോൾ മുട്ട പുഴുങ്ങിയതും ചേർത്ത് കൊടുക്കാം.
- റൈസ് വെക്കാൻ ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് മസാല വറുത്ത് 1 സവാള അരിഞ്ഞതും ചേർത്ത് സവാള മൂത്ത് വരുമ്പോൾ കഴുകി കുതിർത്തി വെച്ച റൈസ് അതിലേക്ക് ചേർത്ത് ഇളക്കി വെള്ളം ഒഴിച്ച് കൊടുത്ത് റൈസ് വേവിച്ചെടുക്കാം.
- ഒരു പാനിലേക്ക് നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് 1 സവാള അരിഞ്ഞതും വറുത്തെടുക്കാം.
- മറ്റൊരു പാത്രത്തിലേക്ക് ½ സ്പൂൺ നെയ്യ് ഒഴിച്ച് വേവിച്ച് വച്ചിരിക്കുന്ന റൈസ് കുറച്ച് ഇട്ടുകൊടുത്ത് മുൻപേ തയ്യാറാക്കിവെച്ച മുട്ടയും ഗ്രേവിയും ചേർത്ത് വറുത്തുവച്ച് സവാള,അണ്ടിപ്പരിപ്പ്, മുന്തിരി,മല്ലിയിലയും ചേർത്ത് മഞ്ഞൾപൊടി പാലിൽ ചേർത്തതും ഒരു സ്പൂൺ ഒഴിച്ചു കൊടുത്ത് ഓരോ ലെയർ ആക്കി കുറച്ചുസമയം ആവി കേറ്റി എടുക്കാം.