ഗ്രീൻ ആപ്പിൾ അച്ചാർ
- ഗ്രീൻ ആപ്പിൾ : 1 kg
- നല്ലെണ്ണ : 2 ടേബിൾ സ്പൂൺ
- കടുക് : 1 സ്പൂൺ
- ഉലുവ : ½ സ്പൂൺ
- ഇഞ്ചി : 1 സ്പൂൺ
- വെളുത്തുള്ളി : ¼ കപ്പ്
- പച്ചമുളക് ചെറുതായി അരിഞ്ഞത് : 1 സ്പൂൺ
- കറിവേപ്പില : 3 തണ്ട്
- മുളകുപൊടി : 3 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി : ½ സ്പൂൺ
- വിനാഗിരി : ½ സ്പൂൺ
- ഉപ്പ് : പാകത്തിന്
- കായപ്പൊടി : 1 സ്പൂൺ
പാകം ചെയ്യുന്ന വിധം
- ഗ്രീൻ ആപ്പിൾ ചെറുതായി നീളത്തിൽ അരിഞ്ഞു വയ്ക്കാം.ഒരു പാനിലേക്ക് നല്ലെണ്ണ ഒഴിച്ച് കടുകും, ഉലുവയും ഇട്ടുകൊടുത്ത് വെളുത്തുള്ളി,ഇഞ്ചി, പച്ചമുളക്, കറിവേപ്പിലയും ചേർത്ത് ഇളക്കി മൂത്തുകഴിയുമ്പോൾ മുളകുപൊടിയും, മഞ്ഞൾപ്പൊടിയും ചേർത്തിളക്കി അരിഞ്ഞു വച്ചിരിക്കുന്ന ആപ്പിൾ ഇട്ടുകൊടുത്ത് ½ കപ്പ് വിനാഗിരി,പാകത്തിന് ഉപ്പ്,കായപ്പൊടിയും ചേർത്ത് ഇളക്കിയെടുക്കാം.