തണ്ണിമത്തങ്ങ സർബത്ത്
- തണ്ണിമത്തങ്ങ : 1 എണ്ണം
- പാൽ : 1 ലിറ്റർ
- പഞ്ചസാര : ആവശ്യത്തിന്
- ഐസ്ക്യൂ : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- തണ്ണിമത്തങ്ങ ചെറുതായി അരിഞ്ഞത് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് ഒരു തവികൊണ്ട് ഉടച്ചു കൊടുക്കാം. ഉടച്ച് തണ്ണിമത്തങ്ങയിലേക്ക് ഒരു ലിറ്റർ പാൽ ഒഴിച്ചു കൊടുക്കാം.മധുരമനുസരിച്ച് പഞ്ചസാരയും ചേർത്ത് ഇളക്കി ആവശ്യത്തിനു ഐസ്ക്യൂബ് ഇട്ടുകൊടുക്കാം.