പാവയ്ക്ക വറുത്തത്
- പാവയ്ക്ക : 3 എണ്ണം
- ഉപ്പ് : പാകത്തിന്
- മൈദ : 2 സ്പൂൺ
- മുളകുടി : 2 സ്പൂൺ
- മഞ്ഞൾപൊടി : ¼ സ്പൂൺ
- വെള്ളം : ആവശ്യത്തിന്
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് : ¼ സ്പൂൺ
- എണ്ണ : ആവശ്യത്തിന്
- കറിവേപ്പില : 2 തണ്ട്
- പച്ചമുളക് : 3 എണ്ണം
പാകം ചെയ്യുന്ന വിധം
- വട്ടത്തിൽ അരിഞ്ഞുവെച്ച പാവയ്ക്കയിലേക്ക് 2 സ്പൂൺ ഉപ്പ് ചേർത്ത് ½ മണിക്കൂർ വെച്ച ശേഷം പിഴിഞ്ഞെടുക്കാം.
- പിഴിഞ്ഞെടുത്ത പാവക്കയിലേക്ക് മൈദ,മഞ്ഞൾപ്പൊടി,മുളകുപൊടി,വെള്ളം,പാകത്തിന് ഉപ്പ്,ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് നന്നായി പെരട്ടി കുറച്ചുനേരം വയ്ക്കാം.
- ഒരു പാനിലേക്ക് എണ്ണ ചൂടാക്കി പെരട്ടിവെച്ച പാവയ്ക്ക വറുത്തെടുക്കാം കൂടെ രണ്ടു തണ്ട് കറിവേപ്പിലയും പച്ചമുളകും വറുത്തു ചേർക്കാം.