ഫ്രൈഡ് റൈസ്
- റൈസ് : ½ kg
- വെള്ളം : ആവശ്യത്തിന്
- നാരങ്ങാനീര് : 2 സ്പൂൺ
- ഓയിൽ : ആവശ്യത്തിന്
- എണ്ണ : 2 സ്പൂൺ
- ക്യാപ്സിക്കം : ½ കപ്പ്
- ക്യാബേജ് : ½ കപ്പ്
- സോയാസോസ് : 2 സ്പൂൺ
- റെഡ് ചില്ലി സോസ് : 1 സ്പൂൺ
- മുട്ട : 3 എണ്ണം കുരുമുളകുപൊടി : 2 സ്പൂൺ
- ഉപ്പ് : പാകത്തിന്
- വെളുത്തുള്ളി : 4/5 അല്ലി
- സവാള : 1 എണ്ണം
- ബീൻസ് : ½ കപ്പ്
- ക്യാരറ്റ് : ½ കപ്പ്
- മഞ്ഞൾപൊടി ചേർത്ത് വേവിച്ച ചിക്കൻ : 1½ കപ്പ്
പാകം ചെയ്യുന്ന വിധം
- റൈസ് വേവിക്കാനായി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് രണ്ടു സ്പൂൺ നാരങ്ങാനീരും ചേർത്ത് കൊടുക്കാം.കഴുകി കുതിർത്തി വെച്ചാൽ റൈസ് ചൂടായ വെള്ളത്തിലേക്ക് ചേർത്തു കൊടുക്കാം.
- റൈസ് എന്ത് കഴിയുമ്പോൾ വെള്ളം ഊറ്റാൻ വയ്ക്കാം.
- ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് 3 മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പും ഒരു സ്പൂൺ കുരുമുളകുപൊടിയും ചേർത്ത് ചേർത്തുകൊടുത്ത് മുട്ട പൊടിച്ചെടുക്കാം.
- മറ്റൊരു പാനിലേക്ക് ഓയിൽ ഒഴിച്ചുകൊടുത്ത് വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് ചുവന്നു വരുമ്പോൾ സവാള അരിഞ്ഞതും ചേർത്ത് ഇളക്കി ബീൻസ് അരിഞ്ഞത്, ക്യാരറ്റ്, ക്യാപ്സിക്കം,ക്യാബേജ് ചേർത്തിളക്കി ½ സ്പൂൺ കുരുമുളകുപൊടി, ഉപ്പും ചേർത്ത് റൈസ് ഇട്ടു കൊടുക്കാം.
- 1 സ്പൂൺ റെഡ്ചില്ലി സോസ്,2 സ്പൂൺ സോയ സോസും, മഞ്ഞൾപൊടി ചേർത്ത് വേവിച്ച ചിക്കൻ, മുട്ട പൊരിച്ചത്ത് ചേർത്ത് ഇളക്കി എടുക്കാം.