കൊത്തു പൊറോട്ട
- മൈദ : ½ kg
- ഉപ്പ് : പാകത്തിന്
- വെള്ളം : ആവശ്യത്തിന്
- പഞ്ചസാര : ½ സ്പൂൺ
- വെളിച്ചെണ്ണ : ആവശ്യത്തിന്
- സവാള : 1 എണ്ണം
- പച്ചമുളക് : 3 എണ്ണം
- കറിവേപ്പില : 1തണ്ട്
- തക്കാളി : 1 എണ്ണം
- മുട്ട : 2 എണ്ണം
- മസാലപ്പൊടി : ¼ സ്പൂൺ
- കുരുമുളകുപൊടി : ½ സ്പൂൺ
- ചിക്കൻ കറി : 1 കപ്പ്
പാകം ചെയ്യുന്ന വിധം
- പൊറോട്ട തയ്യാറാക്കാൻ ഒരു പാത്രത്തിലേക്ക് ഉപ്പ് ½ സ്പൂൺ,പഞ്ചസാര ½ സ്പൂൺ ചേർത്ത് ഇളക്കി വെള്ളമൊഴിച്ച് മൈദ ചേർത്ത് കുഴച്ച് എണ്ണമയം തേച്ചു വയ്ക്കാം.
- ½ മണിക്കൂർ കഴിഞ്ഞ് ബോൾ പിടിച്ച് 15 മിനിറ്റ് വെച്ച് അടിച്ചു പരത്തി ചുട്ടെടുത്ത് ഒരു പാത്രത്തിലേക്ക് ചെറിയ പീസായി മുറിച്ചിട്ടുകൊടുക്കാം.
- ഒരു പരന്ന തവയിലേക്ക് എണ്ണ ഒഴിച്ചുകൊടുത്ത് സവാള അരിഞ്ഞതും പച്ചമുളക്, ഉപ്പും ചേർത്ത് നന്നായി ഇളക്കി തക്കാളി അരിഞ്ഞതും ചേർത്ത് കൊടുക്കാം.
- 2 മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കി പൊടിച്ച് ചെറുതായി പീസാക്കി വെച്ച പൊറോട്ട ഇട്ടുകൊടുത്ത് ചിക്കൻ കറിയും, മസാലയും, കുരുമുളകു പൊടിയും, ചേർത്ത് ഒരു സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് കുത്തി പ്പൊടിച്ച് എടുക്കാം.