ബീഫ് വിന്താലു
- ബീഫ് : 1kg
- സവാള : 3 എണ്ണം
- ഏലക്ക 6 എണ്ണം
- കറുവപ്പട്ട : 2 എണ്ണം
- ഗ്രാമ്പൂ : 6 എണ്ണം
- പെരുംജീരകം : 1 സ്പൂൺ
- വെളുത്തുള്ളി : 8/10 എണ്ണം
- ഇഞ്ചി : 1 എണ്ണം
- മുളകുപൊടി : 2 ടേബിൾ സ്പൂൺ
- മല്ലിപ്പൊടി : 1 സ്പൂൺ
- വെളിച്ചെണ്ണ : ആവശ്യത്തിന്
- ഉപ്പ് : പാകത്തിന്
- കറിവേപ്പില : 3 തണ്ട്
പാകം ചെയ്യുന്ന വിധം
- ഒരു പാനിലേക്ക് ഏലക്ക,ഗ്രാമ്പു,കരാമ്പട്ട,പെരുംജീരകവും മൂപ്പിച്ചെടുക്കാം.മസാല തണുത്ത് പൊടിച്ചെടുത്ത് അതിലേക്ക് വെളുത്തുള്ളി,ഇഞ്ചി, മുളകുപൊടി,മല്ലിപ്പൊടിയും ചേർത്ത് അരച്ചെടുക്കാം.കുക്കറിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് സവോള അരിഞ്ഞത് ചേർത്ത് ഇളക്കി കുറച്ചു ഉപ്പും കറിവേപ്പിലയും വരച്ചുവെച്ച മസാലയും ചേർത്ത് ഇളക്കി ബീഫ് ഇട്ടുകൊടുത്ത് അടച്ചുവെച്ച് വിസിൽ ബീഫിന്റെ വേവ് അനുസരിച്ച് ഇട്ടുകൊടുക്കാം.
- ബീഫ് വെന്തു കഴിയുമ്പോൾ ഒരു കടായിലേക്ക് ഒഴിച്ചുകൊടുത്ത് കുറച്ച് ഗ്രേവി പറ്റിച്ച് പെരട്ടിയെടുക്കുകാം.