ചമ്മന്തിപ്പൊടി
- വെളിച്ചെണ്ണ : 1 സ്പൂൺ
- ചുവന്നുള്ളി : 1 കപ്പ്
- ഇഞ്ചി : 1 കാഷ്ണം ചെറുതായി അരിഞ്ഞത്
- നാരക ഇല : 1 എണ്ണം
- കറിവേപ്പില : 3 തണ്ട്
- വറ്റൽമുളക് : 25 എണ്ണം
- തേങ്ങാ : 1½ മുറി
- പുളി : 25 gm
- ഉപ്പ് : പാകത്തിന്
- മുളകു പൊടി : ½ സ്പൂൺ കാശ്മീരി
പാകം ചെയ്യുന്ന വിധം
- ഒരു പാത്രത്തിലേക്ക് എണ്ണയൊഴിച്ചു കൊടുത്ത് ചുവന്നുള്ളി ഒരു കപ്പ്, ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് വയറ്റി നാരകയില ഒരെണ്ണം ചേർത്തുകൊടുത്ത് കറിവേപ്പിലയും ചേർത്ത് ഇളക്കി കൊടുക്കാം.
- 25 മുളക് ചേർത്ത് കൊടുക്കണം 1½ മുറി തേങ്ങ ചിരകിയതും ചേർത്ത് ഇളക്കി മൂപ്പിക്കാം.25 gm പുളിയും ചേർത്തുകൊടുത്ത് ആവശ്യത്തിന് ഉപ്പും,½ സ്പൂൺ കാശ്മീരി മുളകുപൊടിയും ചേർത്തിളക്കി ചൂടാക്കി തണുക്കാൻ വയ്ക്കണം.
- തണുത്തു കഴിഞ്ഞ് പൊടിച്ചെടുക്കാം.