ഏത്തക്ക പുട്ടും കടലക്കറിയും
കടലക്കറിക്ക് ആവശ്യമായ ചേരുവകൾ
- കടല
- വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
- കടുക് : ½ സ്പൂൺ
- വറ്റൽമുളക് : 4 എണ്ണം
- സവാള : 3 എണ്ണം( ചെറുതായി അരിഞ്ഞത്)
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- ഉപ്പ് : ആവശ്യത്തിന്
- കറിവേപ്പില : 2 തണ്ട്
- ഇഞ്ചി വെളുത്തുള്ളി : 1 സ്പൂൺ
- മുളകുപൊടി : 1 സ്പൂൺ
- മല്ലിപ്പൊടി : ½ സ്പൂൺ
- മസാല : 1 സ്പൂൺ
ഏത്തക്കാ പുട്ടിന് ആവശ്യമായ ചേരുവകൾ
- അരിപ്പൊടി : ½ kg
- ഉപ്പ് : ½ സ്പൂൺ
- വെള്ളം : ആവശ്യത്തിന്
- ഏത്തക്ക : 3 എണ്ണം
- തേങ്ങ : ചിരകിയത് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- കടലക്കറിക്കായ് കടല വേവിച്ചു മാറ്റിവെക്കാം.ഇനിയൊരു ചീനച്ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുകിട്ട് കൊടുക്കാം.
- കടുകുപൊട്ടി കഴിയുമ്പോൾ വറ്റിൽമുളകും സവാളയും ചേർത്ത് കൊടുക്കണം.
- വഴണ്ട് വരുന്ന സവാളയിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ടു കൊടുത്ത് ഇളക്കി രണ്ടു തണ്ട് കറിവേപ്പിലയും ഒരു സ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത്കൊടുത്ത് ഇളക്കി കൊടുക്കാം.
- ഒരു സ്പൂൺ മുളകുപൊടിയും അര സ്പൂൺ മല്ലിപ്പൊടിയും ചേർത്ത് പച്ചമണം മാറി വരുമ്പോൾ കടല വേവിച്ചത് വെള്ളത്തോടുകൂടി ചേർത്തു കൊടുക്കാം.
- കടല തിളയ്ക്കുമ്പോൾ ഒരു സ്പൂൺ മസാല പൊടിയും ചേർത്തു കൊടുക്കണം.
- കടല നന്നായി തിളച്ചു കഴിഞ്ഞു വാങ്ങി വയ്ക്കാം.
ഏത്തക്ക പുട്ട് പാകം ചെയ്യുന്ന വിധം
- ½ കിലോ അരിപ്പൊടിയിലേക്ക് ഉപ്പ് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ല മൃദുവായി നനച്ചെടുക്കണം.
- നനച്ച മാവിലേക്ക് മൂന്ന് ഏത്തക്ക കനം കുറച്ച് അരിഞ്ഞു ചേർത്ത്കൊടുക്കാം.
- ഏത്തക്ക ചേർത്ത് കഴിഞ്ഞ് കുഴച്ചെടുക്കാതെ ഇളക്കിയോജിപ്പിക്കാം.
- കുട്ടിയിലേക്ക് പൊടിയും തേങ്ങയും നിറച്ചു കൊടുത്ത് ആവിയിൽ വേവിച്ചെടുക്കാം.