ആവിശ്യമായ സാധനങ്ങൾ
- മുട്ട : 6
- സവാള : 3
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിൾസ്പൂൺ
- മുളക്പൊടി : 1 1/2 ടേബിൾസ്പൂൺ
- കുരുമുളക് പൊടി : 1 സ്പൂൺ
- ഗരംമസാല : 1/2 സ്‌പൂൺ
- മഞ്ഞൾപൊടി : 1/4 സ്‌പൂൺ
- കടുക് : 1/2 സ്പൂൺ
- ഉപ്പ് : ആവിശ്യത്തിന്
- എണ്ണ : ആവിശ്യത്തിന്
തയാറാകുന്ന വിധം
- ആദ്യം മുട്ട പുഴുങ്ങി എടുക്കാം
- ഒരു പാൻ വെച്ച അതിലേക്ക് എണ്ണ ഒഴിച്ച കൊടുക്കുക
- എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് കടുക് ഇട്ടു കൊടുക്കുക
- കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ചേക്കുന്ന സവാള ഇട്ട് വഴറ്റുക
- ഇനി അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ട് കൊടുക്കുക
- ഇനി അതിലേക്ക് ആവിശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് നന്നായി വഴറ്റുക
- ഇനി അതിലേക്ക് കാശ്മീരി മുളക്പൊടി ഒന്നര ടേബിൾസ്പൂൺ ചേർത്ത് ഇളക്കുക
- ഒരു സ്പൂൺ കുരുമുളക് പൊടിയും അര സ്പൂൺ ഗരംമസാലയും ഇട്ട് നന്നായി ഇളക്കുക
- ഇനി അതിലേക്ക് ഒരു കപ്പ് ചൂട് വെള്ളം കുടി ഒഴിച്ച നന്നായി ഇളക്കുക
- ഇനി അതിലേക്ക് കറിവേപ്പില കുടി ചേർത്ത് കൊടുക്കുക
- പുഴുങ്ങി പൊളിച്ച വെച്ച മുട്ട ചെറുതായി ഒന്ന് വരഞ്ഞ ഗ്രേവിയിലേക്ക് ഇട്ട് കൊടുക്കുക
- ഗ്രേവി നന്നയി കുറുകി വരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
- അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ മുട്ട റോസ്റ്റ് തയാർ