Skip to content

February 6, 2023

നല്ല നാടൻ കപ്പയും കക്ക ഫ്രൈയും

കപ്പയും കക്ക ഫ്രൈയും

കപ്പ ചേരുവകൾ

  • കപ്പ : 1½ k
  • മഞ്ഞൾ പൊടി : 1 സ്പൂൺ
  • ഉപ്പ് : ആവശ്യത്തിന്
  • കടുക് : ½ സ്പൂൺ
  • വറ്റൽ മുളക് : 6 എണ്ണം
  • എണ്ണ : 2 ടേബിൾ സ്പൂൺ

കക്ക ചേരുവകൾ

  • കക്ക : 1 k
  • എണ്ണ : 2½ ടേബിൾ സ്പൂൺ
  • കടുക് : ½ സ്പൂൺ
  • വറ്റൽമുളക് : 6 എണ്ണം
  • ഇഞ്ചി ,വെളുത്തുള്ളി : 1 ടേബിൾ സ്പൂൺ
  • കറിവേപ്പില : 2 തണ്ട്
  • മഞ്ഞൾപ്പൊടി : ½ സ്പൂൺ
  • ഉപ്പ് : ആവശ്യത്തിന്
  • മുളകുപൊടി : 2 ടേബിൾ സ്പൂൺ
  • ഗരംമസാല : 1 സ്പൂൺ
  • കായപ്പൊടി : ½ സ്പൂൺ
  • കുരുമുളകുപൊടി : 1 സ്പൂൺ

പാകം ചെയ്യുന്ന വിധം

  • കപ്പ കഴുകി വൃത്തിയാക്കിയത് ഒരു പാത്രത്തിൽ ഇട്ട് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് പുഴുങ്ങി ഉടച്ചെടുക്കാം.
  • വേവിച്ചു വെച്ചിരിക്കുന്ന കപ്പ ഊറ്റിയെടുത്ത് ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുക് താളിച്ച് കപ്പ വേവിച്ചത് ഇട്ട് ഉടച്ചെടുക്കാം.അടുത്തതായി ആക്കി എടുക്കണം.
  • അതിനായി ഒരു കടായി എണ്ണയൊഴിച്ച് കൊടുത്ത കടുക് പൊട്ടിച്ച് വറ്റൽമുളകും ചേർത്തുകൊടുത്ത ഇഞ്ചി വെളുത്തുള്ളി ചതച്ചത് കറിവേപ്പിലയും ചേർക്കാം.
  • ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കക്കയും മഞ്ഞൾപ്പൊടിയും ഉപ്പും ,മുളകു പൊടിയും, മസാലയും, കായപ്പൊടിയും, ചേർത്ത് ഇളക്കിപ്പെരട്ടി ഒരു സ്പൂൺ കുരുമുളകുപൊടിയും ചേർത്ത് ഇളക്കി എടുക്കാം.

Non Veg

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes