ചേരുവകൾ
- ഇരുമ്പം പുളി : ആവശ്യത്തിന്
- എണ്ണ : ആവശ്യത്തിന്
- കടുക് : 1 സ്പൂൺ
- ഉപ്പ് : ആവശ്യത്തിന്
- വെളുത്തുള്ളി : 1 ടേബിൾ സ്പൂൺ ( കീറി വെച്ചത്)
- ഇഞ്ചി : (ചെറുതായി അരിഞ്ഞത്)
- പച്ചമുളക് : 4/5 എണ്ണം
- കറിവേപ്പില : 2 തണ്ട്
- ഉലുവാപ്പൊടി : ¼ സ്പൂൺ
- കായം : ½ സ്പൂൺ
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- വിനാഗിരി : 2½ ടേബിൾ സ്പൂൺ
പാകം ചെയ്യുന്ന വിധം
പുളി വാട്ടിയെടുക്കാൻ വെള്ളം ചൂടാക്കി കുറച്ചു ഉപ്പിട്ട് ഇരുമ്പൻപുളി അതിലേക്ക് ഇട്ടുവയ്ക്കാം.പുളി വാടി കഴിഞ്ഞ വെള്ളം ഊറ്റി മാറ്റി വയ്ക്കാം. ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കൊടുത്ത് എണ്ണ ചൂടായി കഴിഞ്ഞ് അതിലേക്ക് കടുകിട്ടു പൊട്ടിച്ച് വെളുത്തുള്ളി ഇഞ്ചിയും ചേർത്ത് കൊടുക്കാം.പച്ചമുളകും,കറിവേപ്പിലയും ചേർത്ത് ഇളക്കി കാൽ സ്പൂൺ ഉലുവാപ്പൊടിയും അര സ്പൂൺ കായപ്പൊടിയും ചേർത്ത് ഇളക്കി വാട്ടി വെച്ചിരിക്കുന്ന പുളിയും ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് ചൂടാക്കി വാങ്ങി വയ്ക്കാം.അച്ചാർ ഒന്ന് തണുത്തു കഴിയുമ്പോൾ രണ്ടര ടേബിൾസ്പൂൺ വിനാഗിരി ഒഴിച്ച് ഇളകി
