കപ്പ വേവിച്ചതും മത്തി കറി
മത്തി കറി
- മത്തി : 1കെജി
- ചുവന്നുള്ളി : ½ കപ്പ്
- കടുക് :½ സുപൂൺ
- ഉലുവ : ¼ സുപൂൺ
- കറിവേപ്പില : 3 തണ്ട്
- പച്ചമുളക് : 2 എണ്ണം
- മുളക്പൊടി : 2 സുപൂൺ
- മഞ്ഞൾപൊടി :¼ സുപൂൺ
- ഉലുവപ്പൊടി : ഒരുന്നുള്
- പുളി : 2/3 കഷ്ണം
- ഉപ്പ് :പാകത്തിന്
പാകം ചെയ്യുന്ന വിധം
- ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക്,ഉലുവ ചേർത്ത് ചെറിയ ഉള്ളി അരിഞ്ഞത് കറിവേപ്പില, പച്ചമുളക് ചേർത്തു നന്നായി വഴറ്റി പൊടികൾ ചേർത്ത് കൊടുക്കാം.
- മഞ്ഞൾപൊടി,മുളകുപൊടി,ഉലുവാപ്പൊടി ചേർത്തു പച്ചമണം മാറിയതിനു ശേഷം ആവശ്യത്തിനു ചൂടുവെള്ളം ഒഴിച്ച് പുളി, ഉപ്പ് ചേർത്ത് അടച്ചുവെച്ച് തിളപ്പിച്ച് മീൻ ചേർത്ത്കൊടുക്കാം.
- മീൻ വെന്തതിനുശേഷം വാങ്ങി വയ്ക്കാം.
കപ്പ വേവിച്ചത്
- കപ്പ : 2കെജി
- ഉപ്പ് :പാകത്തിന്
- മഞ്ഞൾപൊടി :¼ സുപൂൺ
- കടുക് : ½ സുപൂൺ
- പച്ചമുളക് : 3 എണ്ണം
- വറ്റൽമുളക് : 3 എണ്ണം
- കറിവേപ്പില :2 തണ്ട്
- ഒരു പാത്രത്തിലേക്ക് കഴുകി വൃത്തിയാക്കിയ കപ്പ കപ്പയിലേക്ക് മഞ്ഞൾപ്പൊടി ഉപ്പ് കപ്പ വേവാൻ ആവശ്യമായ വെള്ളവും ചേർത്ത് വേവിച്ചെടുക്കാം.
- കപ്പ് വെന്തതിനുശേഷം വെള്ളം ഊറ്റി കടുവറുത്ത് ചേർക്കാം.
- ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക്,പച്ചമുളക്, വറ്റൽ മുളക്,കറിവേപ്പിലയും ചേർത്തു താളിച്ച് കപ്പയിലേക്ക് ഒഴിച്ച് ഉടച്ചെടുക്കാം.